കോട്ടയം • ഗുരുവായൂർ–എറണാകുളം പാസഞ്ചർ ട്രെയിൻ സർവീസ് കോട്ടയത്തേക്ക് നീട്ടണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. എറണാകുളത്ത് നിന്ന് വൈകിട്ട് കോട്ടയത്തേക്കുള്ള യാത്ര അനുദിനം ദുരിതമായി കൊണ്ടിരിക്കുകയാണ്. വേണാട്, മെമു ട്രെയിനുകളിൽ കടന്നുകൂടാൻ സ്ത്രീകളും വിദ്യാർഥികളും അടങ്ങുന്ന ദൈനംദിന യാത്രക്കാർ പാടുപെടുകയാണ്. വേണാടിന് മുൻപ് കോട്ടയം ഭാഗത്തേക്ക് ട്രെയിൻ വേണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
Discover more from അക്ഷര മലയാളം ന്യൂസ്
Subscribe to get the latest posts sent to your email.
