പിലിക്കോട് തിരുമുമ്പ് കാർഷിക സംസ്കൃതി പഠന കേന്ദ്രസമുച്ചയം നാടിന് സമർപ്പിച്ചു
സമഗ്ര കാർഷികവികസനത്തിന് വിത്തുപാകാൻ സർക്കാരിന് സാധിച്ചു; മുഖ്യമന്ത്രി
കാർഷിക മേഖലയിൽ സമഗ്ര വികസനത്തിന് വിത്തുപാകാൻ സർക്കാറിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാർഷിക വളർച്ച ദേശീയതലത്തിൽ 2.1 ശതമാനം ആയിരിക്കെ സംസ്ഥാനത്തിന്റേത് 4.65 ശതമാനം എന്നത് അഭിമാനകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിലിക്കോട് മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽതിരുമുമ്പ് കാർഷിക സംസ്കൃതി പഠന കേന്ദ്രസമുച്ചയം നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനം 4.65 ശതമാനം വളർച്ച കൈവരിച്ചത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിലിക്കോട് കേരള കാർഷിക സർവ്വകലാശാല ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിന് കീഴിൽ ടി എസ് തിരുമുമ്പ് കാർഷിക സംസ്കൃതി പഠനകേന്ദ്രം (ഹെറിറ്റേജ് അഗ്രോ അഗ്രോ ടൂറിസം സെന്റർ സമുച്ചയം) മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. കവിയും വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ടി എസ് തിരുമുമ്പിന്റെ പേരിലുള്ള ഹെറിറ്റേജ് അഗ്രോ ടൂറിസം സെന്ററിന് ഉത്തരമലബാറിന്റെ കാർഷിക സാംസ്കാരിക സാഹിത്യ മുന്നേറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discover more from അക്ഷര മലയാളം ന്യൂസ്
Subscribe to get the latest posts sent to your email.