കണിച്ചുകുളം അക്ഷര പബ്ലിക് ലൈബ്രറിയുടെ പതിമൂന്നാമത് വാർഷികം അക്ഷരോത്സവം 2026 മറിയം ദഖക്ക് നഗറിൽ വച്ച് നടന്നു.
കണിച്ചുകുളം അക്ഷര പബ്ലിക് ലൈബ്രറിയുടെ പതിമൂന്നാമത് വാർഷികം അക്ഷരോത്സവം 2026 മറിയം ദഖക്ക് നഗറിൽ വച്ച് നടന്നു. ലൈബ്രറി പ്രസിഡൻറ് പി എസ് പ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ. രഞ്ജൻ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. ജോസ് ചമ്പക്കര മുഖ്യപ്രഭാഷണം നടത്തി. വക്കീലായി എൻട്രോൾ ചെയ്ത കുമാരി. ക്രിസ്റ്റൽ ഷാജിയെ അനുമോദിച്ചു. ലൈബ്രറി വൈസ് പ്രസിഡണ്ട് ശ്രീമതി. മിനി ഗോപിനാഥ്, അക്ഷര വനിതാവേദി പ്രസിഡണ്ട് ശ്രീമതി. മായാദേവി, അക്ഷരവയോജന വേദി സെക്രട്ടറി മേരിക്കുട്ടി പത്രോസ്, അക്ഷര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡണ്ട് ആഷിത് പി ബൈനു, അക്ഷര ബാലവേദി സെക്രട്ടറി മഹിത എന്നിവർ ആശംസ പ്രസംഗം നടത്തി. താലൂക്ക് ,ജില്ലാ ബാലോത്സവത്തിൽ പങ്കെടുത്ത് വിജയിച്ച പാലവേദി അംഗങ്ങൾക്കുള്ള സമ്മാന വിതരണം നടത്തി. ലൈബ്രറി സെക്രട്ടറി അജേഷ് കുമാർ സ്വാഗതവും, ലൈബ്രറി ജോയിൻറ് സെക്രട്ടറി സന്തോഷ് എ എൻ നന്ദി പറഞ്ഞു.

Discover more from അക്ഷര മലയാളം ന്യൂസ്
Subscribe to get the latest posts sent to your email.