രാജ്യത്തെ ദുരന്ത നിവാരണവും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. കുറ്റകരമായ അവഗണനയും അനാസ്ഥയും വിവേചനവുമാണ് കേന്ദ്രം കാട്ടുന്നത്. ഇതിന്റെ ഉത്തരവാദിത്തം നിര്‍ണയിക്കാനും പരിഹാരം കണ്ടെത്താനുമായി ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ദുരന്തനിവാരണത്തിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിലും ബിജെപി ഭരണകൂടം പരാജയമാണ്. രാജ്യത്ത് എല്ലാ ഭാഗങ്ങളിലെയും ദുരിതബാധിത സമൂഹങ്ങളോട് ഐക്യപ്പെടുന്നുവെന്നും അധികാരത്തിലിരിക്കുന്നവരിൽ നിന്ന് അടിയന്തരവും സമഗ്രവുമായ സഹായങ്ങളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമുണ്ടാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു
Discover more from അക്ഷര മലയാളം ന്യൂസ്
Subscribe to get the latest posts sent to your email.
